several-killed-in-deadly-train-crash-in-iran

ടെഹ്‌റാന്‍: വടക്കന്‍ ഇറാക്കിലെ സെമ്‌നാന്‍ പ്രവിശ്യയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 43 ആയി. ട്രെയിനിന്റെ നാലു കോച്ചുകളാണ് അപകടത്തില്‍ തകര്‍ന്നത്.

കൂട്ടിയിടിയെത്തുടര്‍ന്നു കോച്ചുകള്‍ കത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ടിരുന്നു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണു സൂചനകള്‍.

ടെഹ്‌റാനില്‍നിന്നും 400 കിലോമീറ്റര്‍ കിഴക്കുമാറിയുള്ള ഷാഹ്‌റൂദ് നഗരത്തിലെ കാഫ്ത് ഖാന്‍ സ്റ്റേഷനിലാണ് അപകടമുണ്ടായത്. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലേക്കു മറ്റൊരു ട്രെയിന്‍ ഇടിച്ചുകയറുകയാണുണ്ടായതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തെപ്പറ്റി സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top