ഇന്റര്‍നെറ്റ് സെര്‍വര്‍ തകരാര്‍: എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകുന്നു

Air india

ന്യൂഡല്‍ഹി: എയര്‍ഇന്ത്യയുടെ ഇന്റനെറ്റ് സെര്‍വര്‍ തകരാറിലായി. സംഭവത്തെ തുടര്‍ന്ന് നിരവധി എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വൈകി. ബുദ്ധിമുട്ടിലായ യാത്രക്കാര്‍ വിമാനത്താവളത്തില്‍ നിന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു തുടങ്ങി. ഇവിടെ നിന്നുള്ള എല്ലാ ആഭ്യന്തര- അന്തര്‍ദ്ദേശീയ വിമാനങ്ങളും വൈകിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Top