കൊല്ലത്ത് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

കൊല്ലം: കൊല്ലത്ത് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍. കൊല്ലം തെന്‍മല കെഐപി ലേബര്‍ കോളനിയിലെ അനി, വിദ്യ ദമ്പതികളുടെ മകള്‍ അഞ്ജലി (12) ആണ് മരിച്ചത്. വീടിന്റെ ഹാളിലെ ഹുക്കില്‍ ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൊബൈല്‍ ഫോണില്‍ കളിച്ചതിന് അമ്മ വഴക്കു പറഞ്ഞതാവാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് സംശയിക്കുന്നു.

Top