ഏഴാം ക്ലാസുകാരനെ സ്‌കൂളില്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി

Violence

കൊല്ലം: കൊല്ലം അഞ്ചലില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി.

അഞ്ചല്‍ ശബരിഗിരി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ പീഡനത്തിനിരയായത്.

സ്‌കൂളിന്റെ ഭാഗമായുള്ള ഹോസ്റ്റല്‍ മുറിയിലേക്കു വിളിച്ചുവരുത്തി ഏഴാം ക്ലാസുകാരനെ സീനിയര്‍ വിദ്യാര്‍ഥികള്‍ പീഡിപ്പിക്കുകയായിരുന്നെന്നു കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചു സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരേ പോലീസ് കേസെടുത്തു. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അതേസമയം, സംഭവത്തെ കുറിച്ച് തങ്ങള്‍ അറിയില്ലെന്നാണു സ്‌കൂള്‍ മാനേജ്മെന്റിന്റെ വിശദീകരണം. കേസ് കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി പ്രകാരമാണെന്നാണു മനസിലാക്കുന്നതെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

Top