വയനാട്ടിൽ പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

സുൽത്താൻ ബത്തേരി: വയനാട്ടിൽ പനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു. ബത്തേരി സ്വദേശി അഹ്‌നസാണ് മരിച്ചത്. ഡെങ്കിപ്പനിയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ഗുരുതരാവസ്ഥയിൽ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കുട്ടി പത്തരയോടെ മരണപ്പെടുകയായിരുന്നു. നേരത്തേ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിയെ അതീവ ഗുരുതരാവസ്ഥയിലാണ് മെഡിക്കൽ കോളജിലെത്തിച്ചതെന്ന് അധികൃതർ അറിയിച്ചു. ബത്തേരി അസംപ്ഷൻ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അഹ്‌നസ്.

Top