പതിനേഴുകാരിയെ കൂട്ടബലാത്സ​ഗം ചെയ്തു: മൂന്ന് പേർ പിടിയിൽ

രിയാന: ഹരിയാനയിലെ കുരുക്ഷേത്രയിൽ പതിനേഴുകാരിയെ  അഞ്ചു പേർ ചേർന്ന്  മയക്കുമരുന്ന് നൽകി കൂട്ട ബലാത്സ​ഗം ചെയ്തതായി പരാതി. അഞ്ച് പേരുൾപ്പെട്ട സംഘത്തിലെ മൂന്ന് പേർ പിടിയിലായതായി പൊലീസ് അറിയിച്ചു. രണ്ടു പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. പിടിയിലായവരിൽ ഒരാൾ മെെനറാണ്.

സ്കൂളിൽ നിന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് പോയ കുട്ടിക്ക് തലകറക്കം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തിന്‍റെ കസിന്‍റെ കൂടെ വീട്ടിലേക്ക് മടങ്ങുംവഴി മറ്റുള്ളവരും കൂടി ചേർന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Top