ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജഗതിയുടെ തിരിച്ചുവരവ്; പരസ്യചിത്രം റിലീസ് ചെയ്തു

നീണ്ട ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാര്‍ വീണ്ടും ക്യാമറയ്ക്ക് മുമ്പില്‍ എത്തിയ പരസ്യചിത്രം റിലീസ് ചെയ്തു. തൃശ്ശൂരിലെ സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യത്തിലൂടെയാണ് ജഗതി വീണ്ടും ക്യാമറക്ക് മുന്നില്‍ എത്തിയത്. ജഗതിക്കൊപ്പം മകന്‍ രാജ്കുമാറും മകള്‍ പാര്‍വതി ഷോണുമുള്‍പ്പെടെയുളള കുടുംബാംഗങ്ങളും പരസ്യത്തില്‍ അണിനിരക്കുന്നുണ്ട്. ജഗതിയുടെ മകന്‍ രാജ്കുമാര്‍ ആരംഭിച്ച പരസ്യ കമ്പനിയായ ‘ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറിലാണ് പരസ്യചിത്രം ഒരുക്കിയിരിക്കുന്നത്.

നേരത്തെ കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പരസ്യചിത്രം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് റിലീസ് ചെയ്തിരുന്നു. തിരുവമ്പാടി തമ്പാന്‍ എന്ന സിനിമയിലാണ് ഏറ്റവും ഒടുവില്‍ ജഗതി അഭിനയിച്ചത്. പിന്നീട് ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ഏഴ് വര്‍ഷമായി താരം വിശ്രമത്തിലായിരുന്നു.

Top