ആന്ധ്രയില്‍ വിഷവാതകം ശ്വസിച്ച് ഏഴു തൊഴിലാളികള്‍ മരിച്ചു

ഹൈദരാബാദ്; ആന്ധ്രയിലെ കാക്കിനഡയിലെ ഫാക്ടറിയിൽ വിഷവാതകം ശ്വസിച്ച് ഏഴു തൊഴിലാളികൾ മരിച്ചു. കാക്കിനഡയിലെ ജി രംഗപേട്ടയിലാണ് സംഭവം. ഓയിൽ ഫാക്ടറിയിലെ വലിയ ഗ്യാസ് ടാങ്ക് ശുചിയാക്കാൻ ഇറങ്ങിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

അമ്പാട്ടി സുബ്ബണ്ണ ഓയിൽ ഫാക്ടറിയിലാണ് അപകടമുണ്ടായത്. മരിച്ച അഞ്ചുപേർ പഡേരു സ്വദേശികളും രണ്ടുപേർ പുലിമേരു സ്വദേശികളുമാണെന്നാണ് റിപ്പോർട്ടുകൾ. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരു തൊഴിലാളി രക്ഷപ്പെട്ടു.

Top