സെവൻ സീറ്റർ എസ്.യു.വി ഹെക്ടർ പ്ലസ് ഇന്ത്യൻ വിപണിയിലേക്ക്

എം.ജി. മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള എസ്.യു.വിയാണ് ഹെക്ടര്‍. അഞ്ച് സീറ്ററായി വിപണിയില്‍ എത്തിയ ഈ വാഹനം ആറ് സീറ്റിലേക്ക് വളര്‍ന്ന് ഹെക്ടര്‍ പ്ലസ് ആയിരുന്നു. ഏറ്റവുമൊടുവില്‍ ഈ ഹെക്ടര്‍ പ്ലസ് ഏഴ് സീറ്റിലേക്ക് വളരാനൊരുങ്ങുകയാണ്. ഏഴ് സീറ്റര്‍ എസ്.യു.വിയായി എത്തുന്ന ഹെക്ടര്‍ പ്ലസ് ജനുവരിയില്‍ അവതരിപ്പിക്കും.ഹെക്ടര്‍ പ്ലസിന്റെ ഡിസൈനിലെ പ്രീമിയം ഭാവം പുതിയ മോഡലിലേക്കും പറിച്ചുനടും. ഹെക്ടര്‍ സീരീസിലെ സിഗ്നേച്ചര്‍ ഗ്രില്‍, ബംമ്പറില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഹെഡ്ലൈറ്റ്, ഡിആര്‍എല്‍ തുടങ്ങിയവയാണ് ഹെക്ടര്‍ പ്ലസിന് അഴകേകുന്നത്.

സ്‌കിഡ് പ്ലേറ്റും പ്ലാസ്റ്റിക് ക്ലാഡിങ്ങും നല്‍കിയ വലിയ ബംബര്‍ ഹെക്ടറില്‍നിന്ന് ഹെക്ടര്‍ പ്ലസിനെ വ്യത്യസ്തമാക്കുന്നുണ്ട്.48 വാട്ട് ഹൈബ്രിഡ് ഉള്‍പ്പെടെ രണ്ട് 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഹെക്ടര്‍ പ്ലസ് എത്തുന്നത്. ഡീസല്‍ എന്‍ജിന്‍ 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും ഹൈബ്രിഡ് എന്‍ജിന്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കുമേകും

Top