ഏഴ് സീറ്റര്‍ പതിപ്പുമായി ഹെക്ടര്‍ പ്ലസ്; വാഹനം ഈ വര്‍ഷം വിപണിയില്‍

ക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടര്‍ എസ്‌യുവി.
അഞ്ച് സീറ്ററായ ഈ വാഹനത്തിന്റെ ഏഴ് സീറ്റര്‍ പതിപ്പിനെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് വാഹനത്തെ അവതരിപ്പിച്ചത്. 2020 ന്റെ പകുതിയോടെ ഹെക്ടര്‍ പ്ലസിന്റെ വില എംജി പ്രഖ്യാപിക്കുമെന്നാണ് സൂചന.

പുറംമോടിയില്‍ നല്‍കിയ ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ ഹെക്ടര്‍ പ്ലസിന് പുതുമ നല്‍കുന്നതാണ്. പുതിയ ഹെക്ടര്‍ പ്ലസിനെ വ്യത്യസ്തമാക്കുന്നത് കറുപ്പ് നിറത്തിലുള്ള മുന്‍വശത്തെ ഗ്രില്‍, കട്ടി കൂടിയ എല്‍ഇഡി ഡിആര്‍എല്‍ ലാംപുകള്‍, പുതിയ ഡിസൈനിലുള്ള ബമ്പര്‍, ത്രികോണാകൃതിയിലുള്ള പുതിയ ഹെഡ്ലാംപുകള്‍, ഫോഗ് ലാംപ് ക്ലസ്റ്റര്‍ എന്നിവയാണ്.

ബിഎസ് 6 നിലവാരത്തിലുള്ള 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 1.5 ലീറ്റര്‍ ടര്‍ബോ പെട്രോളിനൊപ്പം 48 വാട്ട് കരുത്തുള്ള ഹൈബ്രിഡ് സിസ്റ്റമുള്ള എഞ്ചിന്‍, 2.0 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ എന്നീ വകഭേദങ്ങളില്‍ ആണ് വാഹനം ലഭ്യമാകുക. മൂന്ന് എഞ്ചിനുകള്‍ക്കും 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണുള്ളത്. അതേസമയം പെട്രോള്‍ മോഡലിന് 7സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഓപ്ഷനും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിലവിലുള്ള ഹെക്ടര്‍ എസ്‌യുവികളെക്കാള്‍ ഒരു ലക്ഷം രൂപ കൂടുതലായിരക്കും ഹെക്ടര്‍ പ്ലസിന്റെ വില. 12.73 ലക്ഷം രൂപ മുതല്‍ 17.43 ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ എംജി ഹെക്ടര്‍ എസ്യുവികളുടെ വില. ജൂലായ് മാസം വാഹനം വിപണിയില്‍ എത്തുമെന്നാണ് സൂചന.

Top