സ്‌പെയ്‌സ് എക്‌സ് സ്‌പെയ്‌സ് ലോഞ്ച് കോംപ്ലക്‌സില്‍ നിന്ന്‌ ഏഴ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു

missile

ലോസാലാഞ്ചല്‍സ്: സ്‌പെയ്‌സ് എക്‌സ് ഏഴ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിച്ചു. അമേരിക്കന്‍ എയ്‌റോസ്‌പെയ്‌സ് കമ്പനിയാണ് സ്‌പെയ്‌സ് എക്‌സ്. നാസയുടെയും ടെലികോം കമ്പനി ഇറിഡിയം കമ്യൂണിക്കേഷന്‍സിന്റെയും ഉപഗ്രഹങ്ങളാണ് സ്‌പെയ്‌സ് എക്‌സ് വിക്ഷേപിച്ചത്.

കാലിഫോര്‍ണിയയിലെ വന്‍ഡെന്‍ബര്‍ഗ് വ്യോമസേന കേന്ദ്രത്തിലെ സ്‌പെയ്‌സ് ലോഞ്ച് കോംപ്ലക്‌സില്‍ നിന്നായിരുന്നു വിക്ഷേപണം. നാസയുടെ ഇരട്ട ഉപഗ്രഹങ്ങളായ ഗ്രാവിറ്റി റിക്കവറി ആന്‍ഡ് ക്ലൈമറ്റ് എക്സ്പെരിമെന്റും(ഗ്രേയ്‌സ് ഫോ) ഇറിഡിയത്തിന്റെ അഞ്ച് നെസ്റ്റ് ഉപഗ്രഹങ്ങളുമാണ് ബഹിരാകാശത്ത് എത്തിച്ചത്.

Top