പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട: പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പന്ത്രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ പരിശോധിച്ചതിലാണ് ഏഴ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പരിശോധന ഫലം പോസിറ്റീവ് ആയത്.

അത്യാവശ്യ പരാതികള്‍ മാത്രമേ ഇനി മുതല്‍ സ്റ്റേഷനില്‍ സ്വീകരിക്കുകയുള്ളുവെന്ന് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു. സ്റ്റേഷനില്‍ അണുനശീകരണം നടത്തിയതിനെ തുടര്‍ന്ന പ്രവര്‍ത്തനം ആരംഭിച്ചു. ഇന്നലെ 348 പേര്‍ക്കാണ് പത്തനംതിട്ടയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

Top