വടകരയില്‍ ഏഴ് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

കോഴിക്കോട്: വടകരയില്‍ വീണ്ടും ഡെങ്കിപ്പനി ബാധ. എടോടി, വീരഞ്ചേരി വാര്‍ഡുകളിലായി ഏഴ് പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ മാസം എടോടി വാര്‍ഡില്‍ അഞ്ച് പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. ഇവരെല്ലാം സുഖം പ്രാപിച്ച ശേഷമാണ് വീണ്ടും പനി റിപ്പോര്‍ട്ട് ചെയ്തത്. എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമായിട്ടില്ല.

 

Top