കർണാടകത്തിൽ തട്ടിപ്പ് നടത്തുന്ന മലയാളികൾ ഉൾപ്പെടുന്ന ഏഴംഗ സംഘം പിടിയിൽ

ബംഗളൂരു: കർണാടകത്തിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ എന്ന വ്യാജേന തട്ടിപ്പ് നടത്തിയ മൂന്ന് മലയാളികൾ ഉൾപ്പടെ ഏഴ് അംഗ സംഘം പിടിയിൽ. മുസ്തഫ, കുഞ്ഞിരാമൻ, മുഹമ്മദ് ഷാഫി എന്നീ മലയാളികളാണ് മൈസൂർ പൊലീസിന്റെ പിടിയിലായത്.

ഇന്‍കം ടാക്സ് പിടിച്ചെടുത്ത സ്വർണ കുറഞ്ഞ വിലയ്ക്ക് നൽകാം എന്ന് പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. സംഘത്തിന്‍റെ പക്കല്‍ നിന്നും ഇന്‍കം ടാക്സ് ഐഡി കാർഡ്, 15 ലക്ഷം രൂപ, സ്വർണ ബിസ്കറ്റ് എന്നിവ പിടിച്ചെടുത്തു.

Top