കശ്മീരില്‍ ഏഴു മലയാളികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ശ്രീനഗര്‍: നിസാമൂദ്ദിനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ഏഴു മലയാളികള്‍ക്ക് കശ്മീരില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെയാണ് ഇവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് എട്ടുപേരെയും ശ്രീനഗറിലെ മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മാര്‍ച്ച് 27-നാണ് ഏഴു മലയാളികളും ഒരു കശ്മീര്‍ സ്വദേശിയും അടങ്ങുന്ന എട്ടംഗ സംഘം ശ്രീനഗറില്‍ എത്തുന്നത്. ഇവരെ അന്ന് തന്നെ പാംപോറിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കിയിരുന്നു.

ഇവര്‍ കേരളത്തില്‍ എവിടെനിന്നുള്ളവരാണെന്ന വിവരം ലഭിച്ചിട്ടില്ല. ജമ്മു കശ്മീരില്‍ ഇതുവരെ 18 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.

Top