തൃശ്ശൂരില്‍ വൻ മയക്കുമരുന്ന് വേട്ട, ഏഴ് കിലോ ഹാഷിഷ് ഓയിൽ പിടികൂടി

തൃശ്ശൂര്‍: തൃശ്ശൂരില്‍ വൻ മയക്കുമരുന്ന് വേട്ട. ഒന്നരക്കോടി വിപണി മൂല്യമുള്ള ഏഴ് കിലോഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. ഹാഷിഷ് ഓയില്‍ മൊത്തവിതരണക്കാരനായ കൂരിക്കുഴി സ്വദേശി ലസിത് റോഷൻ അറസ്റ്റില്‍. കൈപ്പമംഗലം കോപ്രക്കുളത്ത് നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി സലീഷ് എൻ ശങ്കരന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്.

Top