കോഴിക്കോട് ജില്ലയില്‍ ഏഴ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഏഴ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. കോര്‍പ്പറേഷനിലെ 11ആം വാര്‍ഡ് ( പൂളക്കടവ്), വാര്‍ഡ് 12 (പാറോപ്പടി), ഒളവണ്ണ പഞ്ചായത്തിലെ വാര്‍ഡ് 4 ( പാലാഴി ഈസ്റ്റ്), വളയം പഞ്ചായത്തിലെ വാര്‍ഡ് 1(വണ്ണാര്‍ക്കണ്ടി), വാര്‍ഡ് 14 (ചെക്കോറ്റ), വാര്‍ഡ് 13 (മണിയാമല), വളയം ടൗണ്‍ എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍.

നേരത്തെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന കോഴിക്കോട് കോര്‍പ്പറേഷനിലെ മൂന്നാലിങ്കല്‍, ചക്കുംകടവ് എന്നീ പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി.

Top