‘ഏഴര വര്‍ഷത്തെ മാനസിക പീഡനം’; കോടതി വിധിയില്‍ തരൂര്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഏഴര വര്‍ഷം നടന്നത് തികഞ്ഞ മാനസിക പീഡനമെന്ന് ശശി തരൂര്‍ എംപി. കോടതി വിധി വന്നതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സുനന്ദ പുഷ്‌കര്‍ കേസില്‍ തരൂരിനെതിരെ തെളിവില്ലെന്നാണ് ഡല്‍ഹി റോസ് അവന്യൂ പ്രത്യേക കോടതി നിരീക്ഷിച്ചത്. കേസ് അവസാനിപ്പിക്കണമെന്ന ശശി തരൂരിന്റെ വാദം കോടതി അംഗീകരിച്ചു. സ്പെഷ്യല്‍ കോടതി ജഡ്ജി ഗീതാഞ്ജലി ഗോയലാണ് വിധിപ്രസ്താവം നടത്തിയത്.

Top