സേവറി നാണു വധം: തുടരന്വേഷണം വേണമെന്ന് ഭാര്യയും ബന്ധുക്കളും

K sudhakaran

കണ്ണൂര്‍: സേവറി ഹോട്ടലില്‍ ബോബെറിഞ്ഞ് നാണുവിനെ വധിച്ച കേസില്‍ കെ സുധാകരന്‍ കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ തുടരന്വേഷണം നടത്തണമെന്ന് നാണുവിന്റെ ഭാര്യ ഭാര്‍ഗവിയും ബന്ധുക്കളും ആവശ്യപ്പെട്ടു. കൊലപാതകത്തില്‍ സുധാകരന് പങ്കുണ്ടെന്ന് അന്നേ വ്യക്തമായിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് സുധാകരന്‍ മായിച്ചു കളഞ്ഞു. ഈ കാര്യത്തില്‍ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

സേവറി ഹോട്ടല്‍ ആക്രമണവും നല്‍പ്പാടി വാസു വധവും തന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് എന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ കെ സുധാകരന്‍ തുറന്ന് പറഞ്ഞത്. സേവറി നാണുവിന്റെ കൊലപാതകം കൈപ്പിഴയെന്നും തന്റെ കാലത്ത് കൊല്ലപ്പെട്ട ഏക സി പി ഐ എം പ്രവര്‍ത്തകന്‍ നാണുവാണെന്നുമുള്ള വെളിപ്പെടുത്തലില്‍ നിയമകുരുക്കിലായിരിക്കുകയാണ് കെ സുധാകരന്‍. സുധാകരന്റെ വെളിപ്പെടുത്തല്‍ കുറ്റ സമ്മതമായി കണക്കാക്കി തുടരന്വേഷണം വേണമെന്ന് നാണുവിന്റെ ഭാര്യ എം എം ഭാര്‍ഗവി ആവശ്യപ്പെട്ടു.

Top