സേവാഗിനെ ഓര്‍മ്മിപ്പിച്ച് ‘പൃഥ്വി ഷാ’: അഭിപ്രായവുമായി ബ്രയാന്‍ ലാറ

പൃഥ്വി ഷാ മുന്‍ താരം വീരേന്ദ്ര സേവാഗിനെ ഓര്‍മ്മിപ്പിക്കുന്നുവെന്ന അഭിപ്രായവുമായി ബ്രയാന്‍ ലാറ. പൃഥ്വി ഷാ ഡല്‍ഹി കാപിറ്റല്‍സിന് വേണ്ടി ഇപ്പോള്‍ നടത്തുന്ന പ്രകടനങ്ങളാണ് ഷായെ പ്രശംസിക്കാന്‍ ലാറയെ പ്രേരിപ്പിച്ചത്. പൃഥ്വി ഷായുടെ ഷോട്ടുകളും ശൈലിയും സേവാഗിനോട് സാമ്യമുള്ളതാണെന്നാണ് അദ്ദേഹം പറയുന്നത്.

19 കാരന്‍ മാത്രമാണെങ്കിലും പൃഥ്വി കാണിക്കുന്ന പക്വത അത്ഭുതപ്പെടുത്തുന്നുവെന്നും ഇപ്പോള്‍ ഒരു യുവതാരമല്ല മറിച്ച് സീനിയര്‍ താരമാണ് ഷാ എന്നും അദ്ദേഹം പറഞ്ഞു. ഇത് പൃഥ്വിയുടെ രണ്ടാം ഐ പി എല്‍ സീസണാണ്. അതുപോലെ തന്നെ ആണ് ടീമും ആരാധകരും ഈ യുവതാരത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ലാറ പറഞ്ഞു. താന്‍ പൃഥ്വി ഷാ ടെസ്റ്റില്‍ സെഞ്ച്വറി അടിച്ചതു മുതല്‍ താരത്തെ ശ്രദ്ധിക്കുന്നുണ്ട് എന്നും ലാറ കൂട്ടിച്ചേര്‍ത്തു.

Top