കോടതികള്‍ക്ക് പുറത്ത് തീര്‍പ്പ്: നിയമം മാറ്റാന്‍ വിദഗ്ധസമിതി

ന്യൂഡല്‍ഹി: കോടതികളുടെ ജോലിഭാരം കുറയ്ക്കാനും രാജ്യാന്തരതലത്തില്‍ ഇന്ത്യയെ തര്‍ക്കപരിഹാര കേന്ദ്രമാക്കാനുമായി (ആര്‍ബിട്രേഷന്‍ ഹബ്) നിയമഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. ആഭ്യന്തരതര്‍ക്ക പരിഹാരത്തിനും ഇന്ത്യന്‍ കക്ഷികള്‍ ഉള്‍പ്പെടുന്ന രാജ്യാന്തര തര്‍ക്കരിഹാരത്തിനും വെവ്വേറെ നിയമം തയാറാക്കാനുള്ള സാധ്യത പരിശോധിക്കും. നിലവിലെ തര്‍ക്ക പരിഹാരനിയമത്തില്‍ (1996) ഉചിതമായ മാറ്റം നിര്‍ദേശിക്കാന്‍ മുന്‍ നിയമ മന്ത്രാലയം സെക്രട്ടറി ടി.കെ. വിശ്വനാഥന്‍ അധ്യക്ഷനായ വിദഗ്ധസമിതിയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു.

കോടതികള്‍ക്ക് പുറത്ത് വേഗത്തില്‍ തീര്‍ക്കാവുന്ന ചെലവ് കുറഞ്ഞ ശക്തമായ തര്‍ക്കപരിഹാരസംവിധാനമാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായുള്ള സമിതിയുടെ പരിഗണനയ്ക്ക് 12 പരിശോധനാവിഷയങ്ങളാണ് മന്ത്രാലയം നിശ്ചയിച്ചിട്ടുള്ളത്. തര്‍ക്കപരിഹാര സംവിധാനത്തിന്റെ ചട്ടക്കൂട് തയാറാക്കുന്നടക്കം ഇതില്‍ ഉള്‍പ്പെടുന്നു.

Top