സേതുരാമയ്യര്‍ക്ക് മുന്‍പ് ബിലാല്‍ എത്തും; കാത്തിരിപ്പുമായ് ആരാധകര്‍

ധുരരാജയ്ക്ക് പിന്നാലെ വീണ്ടും ആരാധകരുടെ പ്രിയ കഥാപാത്രങ്ങളുമായി എത്താനുള്ള തയാറെടുപ്പിലാണ് മമ്മൂട്ടി. സേതുരാമയ്യര്‍ സിബിഐ, ബിഗ് ബി 2 എന്നീ ചിത്രങ്ങളെല്ലാം അണിയറയില്‍ ഒരുങ്ങുകയാണ്. അതിനിടെ ബിലാലിന്റെ തിരിച്ച് വരവിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്ക് വച്ചിരിക്കുകയാണ് താരം. സേതുരാമയ്യര്‍ക്ക് മുന്‍പ് ബിലാല്‍ എത്തുമെന്നാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്‌.

അമല്‍ നീരദ് ഒരുക്കുന്ന ബിഗ് ബി2 വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവന്നെങ്കിലും ഇതുവരെ ചിത്രീകരണം ആരംഭിച്ചിട്ടില്ല. അമല്‍ നീരദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗമായ ബിഗ് ബിയുടെ തിരക്കഥ ഒരുക്കിയത് ഉണ്ണി ആര്‍ ആയിരുന്നു. എന്നാല്‍ ബിലാലില്‍ തിരക്കഥ തയാറാക്കുന്നത് വരത്തന്റെ കഥാകൃത്തുക്കളാണ്. ഇതിന് ശേഷമാകും മമ്മൂട്ടി സേതുരാമയ്യരാവുക. കെ. മധു തന്നെയാണ് പുതിയ ഭാഗവും ചിത്രീകരിക്കുന്നത്. എസ്.എന്‍ സ്വാമിയാണ് തിരക്കഥ ഒരുക്കുന്നത്.

Top