ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി; റാഞ്ചി ടെസ്റ്റില്‍ മാര്‍ക്രം കളിക്കില്ല

ക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി ഇന്ത്യയുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഓപ്പണര്‍ എയ്ദന്‍ മാര്‍ക്രം കളിക്കില്ല. പരിക്ക് കാരണമാണ് താരം കളിയില്‍ നിന്ന് പിന്മാറിയത്. താരത്തിന്റെ വലതു കൈക്കുഴയ്ക്കാണ് പരിക്കേറ്റത്.

ഇതോടെ ഒക്ടോബര്‍ 19ന് ആരംഭിക്കുന്ന മൂന്നാമത്തെയും പരമ്പരയിലെ അവസാനത്തെയും ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ കളിക്കില്ലെന്ന് ഉറപ്പായി.

ആദ്യ രണ്ട് ടെസ്റ്റിലും മാര്‍ക്രത്തിന് തിളങ്ങാനായില്ല. രണ്ടാം ടെസ്റ്റിലും രണ്ട് ഇന്നിങ്സിലും റണ്ണെടുക്കാതെ പുറത്തായി.പരമ്പര 2-0ന് ഇതിനകം ഇന്ത്യ നേടി.

Top