പ്രവാസികള്‍ക്ക് തിരിച്ചടി; വിദേശ തൊഴില്‍ വീസകള്‍ വിലക്കി അമേരിക്കന്‍ പ്രസിഡന്റ്

ന്യൂയോര്‍ക്ക്: ഈ വര്‍ഷം മുഴുവന്‍ വിദേശ തൊഴില്‍ വീസകള്‍ വിലക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട് സുപ്രധാന ഉത്തരവില്‍ ട്രംപ് ഒപ്പിട്ടു. അതിവിദഗ്ധ തൊഴിലാളികള്‍ക്കുള്ള H1B വീസകള്‍, ഹ്രസ്വകാല തൊഴിലാളികള്‍ക്കുള്ള H2B വീസകള്‍, കമ്പനി മാറ്റത്തിനുള്ള L1 വീസകള്‍ എന്നിവയാണ് വിലക്കിയത്. ഇപ്പോള്‍ അമേരിക്കയിലുള്ളവര്‍ക്ക് വിലക്ക് ബാധകമല്ല.

ഈ മാസംവരെ വിസകള്‍ വിലക്കി നേരത്തെ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടിരുന്നു. ഈ വിലക്ക് ഈ വര്‍ഷം മുഴുവന്‍ നീട്ടിക്കൊണ്ടുള്ള പുതിയ ഉത്തരവാണ് ഇപ്പോള്‍ വന്നത്. അതേ സമയം ഈ വര്‍ഷത്തെ ഹജ്ജ് സൗദി അറേബ്യയില്‍ താമസിക്കുന്നവര്‍ക്ക് മാത്രം. മറ്റു രാജ്യങ്ങളില്‍നിന്ന് തീര്‍ത്ഥാടകരെ എത്താന്‍ ഈ വര്‍ഷം അനുവദിക്കില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

കോവിഡ് സാഹചര്യം പരിഗണിച്ചു സാമൂഹിക അകലം അടക്കമുള്ള കര്‍ശന ഉപാധികളോടെയാകും ഹജ്ജ് എന്നും സൗദി അറേബ്യ അറിയിച്ചു. സാധാരണ ഓരോ വര്‍ഷവും ഇരുപത്തഞ്ചു ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ഹജ്ജ് നിര്‍വഹിക്കാനായി സൗദിയില്‍ എത്താറുള്ളത്.

അതേസമയം, ലോകത്ത് 14,12,22 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 91,79,919 ആയി. ആകെ മരണം 47,34,61 ആയി. ബ്രസീലില്‍ മരണം 51,400 കടന്നു.അമേരിക്കയില്‍ ഇതുവരെ 1,22,607 രോഗികള്‍ മരിച്ചു. ദക്ഷിണാഫ്രിക്കയില്‍ രോഗികളുടെ എണ്ണം 10 ലക്ഷം കടന്നു.

Top