സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു : വിജയശതമാനം 14.62

തിരവനന്തപുരം : മാര്‍ച്ച് 31-ന് നടത്തിയ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഫലം പ്രസിദ്ധീകരിച്ചു. ഇത്തവണ 15,046 പേര്‍ പരീക്ഷയെഴുതിയതില്‍ 2200 പേര്‍ വിജയിച്ചു. 14.62 ആണ് വിജയശതമാനം. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ ഫലം പരിശോധിക്കാവുന്നതാണ്.

വിജയിച്ചവര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷ എല്‍.ബി.എസ്. സെന്ററിന്റെ വെബ് സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ കോപ്പികള്‍, 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ എ4 വലുപ്പത്തിലുളള ക്ലോത്ത് ലൈന്‍സ് കവര്‍ സഹിതം ഡയറക്ടര്‍ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

Top