സേവനമേഖലയിലെ വിദേശനിക്ഷേപം 23 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : 2017 – 2018 സാമ്പത്തിക വര്‍ഷത്തില്‍ സേവനമേഖലയിലെ വിദേശനിക്ഷേപം 23 ശതമാനം കുറഞ്ഞതായി ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രോമോഷന്‍ കൗണ്‍സില്‍ വകുപ്പിന്റെ (ഡിഐ പിപി) കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ 6.7 ബില്യണ്‍ ഡോളറാണ് സേവനമേഖലയിലെ വിദേശനിക്ഷേപം.

2016-17 സാമ്പത്തിക വര്‍ഷത്തില്‍ 8. 68 ബില്യണ്‍ ഡോളറായിരുന്നു സേവനമേഖല ആകര്‍ഷിച്ച വിദേശ നിക്ഷേപം. ഫിനാന്‍സ്, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്,ഔട്ട് സോഴ്‌സിംഗ്,കൊറിയര്‍, ടെക് ടെസ്റ്റിംഗ്, അനാലിസിസ് എന്നിവ ഉള്‍പ്പെടുന്നതാണ് സേവന മേഖല.

മൊത്തം വിദേശ നിക്ഷേപത്തിന്റെ കണക്കെടുത്താല്‍ വളര്‍ച്ചാ നിരക്ക് അഞ്ച് വര്‍ഷത്തെ താഴ്ന്ന നിരക്കിലാണ്. 3 ശതമാനം കുറഞ്ഞ് 44.85 ബില്യണ്‍ ഡോളറിലാണ് വിദേശ നിക്ഷേപ വളര്‍ച്ച. കെമിക്കല്‍ മേഖലയിലും 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞ വിദേശ നിക്ഷേപ വളര്‍ച്ച രേഖപ്പെടുത്തി.

Top