ന്യൂഡല്‍ഹി: സഹകരണ മേഖലയിലാണ് കൂടുതല്‍ ലൈംഗികാധിഷേപങ്ങള്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ചാണ് ഉല്‍പ്പാദന മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളെക്കാള്‍ കൂടുതല്‍ സേവന മേഖലയില്‍ ജോലി ചെയ്യുന്നവരാണ് ലൈംഗികാധിക്ഷേപത്തിന് ഇരകളാകുന്നതെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലെ മുന്‍നിര കമ്പനികളുടെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകള്‍. എന്നാല്‍, സര്‍ക്കാര്‍ അധികാരത്തിലുള്ള കമ്പനികളില്‍ ഇത്തരം കേസുകള്‍ സ്വകാര്യ മേഖലയേക്കാള്‍ കുറവാണ്.
2017-2018, 2016-17 കാലഘട്ടത്തില്‍ സോഫ്‌റ്റ്വെയര്‍ മേഖലകളിലും സാമ്പത്തിക സേവന മേഖലയിലെ കമ്പനികളിലും ആണ് ഏറ്റവുമധികം ലൈംഗിക അതിക്രമങ്ങള്‍ ഉണ്ടായിട്ടുള്ളതെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഈ കമ്പനികളെല്ലാം തന്നെ നിഫ്റ്റി നിരക്കില്‍ 50 പൊയന്റിനു മുകളില്‍ നില്‍ക്കുന്ന സാമ്പത്തിക ശക്തികളാണെന്നുള്ളതാണ് ഞെട്ടിപ്പിക്കുന്ന വിവരം. വിപ്രോയുടെ ബംഗളൂരു കമ്പനിയില്‍ 2017-16ല്‍ 217 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്‍ഫോസിസില്‍ 172ഉം ടാറ്റയില്‍ 127 ഉം കേസുകള്‍ ഈ രണ്ട് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തു.
ഇനി ബാങ്കുകളുടെ കാര്യമെടുത്താല്‍, ആക്‌സിസ് ബാങ്കില്‍ 79 കേസുകള്‍ നടന്നപ്പോള്‍ കൊട്ടക്ക് മഹീന്ദ്ര ബാങ്കില്‍ 53 പാരാതികള്‍ ഉയര്‍ന്നു വന്നു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് കമ്പനിയായ ഐസിഐസിഐയില്‍ 194 കേസുകളാണ് നിര്‍ബന്ധിത ജോലി, ബാലവേല, ലൈംഗികാതിക്രമം എന്നീ കാര്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വിപ്രോയില്‍ 57,340 സ്ഥിരം സ്ത്രീ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ആകെ ജീവനക്കാരുടെ 35 ശതമാനം വരും ഇത്. അതില്‍ തന്നെ 0.17 ശതമാനം ആളുകളും ലൈംഗികാതിക്രമ പരാതികള്‍ ഉന്നയിച്ചവരാണ്.
ഇന്‍ഫോസിസില്‍ ആകെയുള്ള 73,717 സ്ത്രീ ജോലിക്കാരില്‍ 0.11 ശതമാനം പേര്‍ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചു കഴിഞ്ഞു. ടാറ്റയുടെ കാര്യത്തില്‍ ആകെയുള്ള 1,39,434 സ്ത്രീ ജീവനക്കാരില്‍ 0.04 പേര്‍ ലൈംഗികാതിക്രമം അനുഭവിച്ചവരാണ്.
ആക്‌സിസ് ബാങ്ക് 0.35 (13,424), മഹീന്ദ്ര ബാങ്ക് 0.45 (7,500) എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
ജോലിസ്ഥലത്തെ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം ഓരോ കമ്പനിയും ലൈംഗികാതിക്രമ പരാതികള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തി വയ്ക്കണം. 2013, ഡിസംബര്‍ 13നാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്.
ഇന്ത്യയുടെ ഏറ്റവും വലിയ പൊതുമേഖല സാമ്പത്തിക സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് പൊതു മേഖലയില്‍ ഏറ്റവുമധികം കേസുകള്‍ കണ്ടെത്തിയിരിക്കുന്നത്. 39 എണ്ണമാണ് കണക്ക്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (8), ഓയില്‍ ആന്റ് നാച്യുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (6) എന്നിവയാണ് തൊട്ടു പുറകെയുള്ളത്.
അള്‍ട്രാടെക് സിമന്റ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, കോള്‍ ഇന്ത്യ, യുപിഎല്‍ ലിമിറ്റഡ്, എന്‍ ടി പി സി ലിമിറ്റഡ് എന്നിവിടങ്ങളില്‍ പൂജ്യം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിഫ്റ്റി 50ന് മുകളില്‍ വന്നിരിക്കുന്ന 12 കമ്പനികളില്‍ പൂജ്യം ശതമാനമാണ് ലൈംഗികാതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, ബജാജ്, അദാനി തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
റിലയന്‍സ്- 5.15, അള്‍ട്രാടെക്ക്- 1.61 ശതമാനം, ഗ്രാസിം ഇന്‍ഡസ്ട്രീസ്- 0.89, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍-4.13, കോള്‍ ഇന്ത്യ- 6.76 ശതമാനം എന്നിങ്ങനെയാണ് ഈ കമ്പനികളിലെ സ്ഥിരം സ്ത്രീ ജീവനക്കാര്‍. ഭാരതി ഇന്‍ഫ്രാടെല്‍, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍, ബജാജ് ഓട്ടോ, ഹിന്റാല്‍ക്കോ എന്നീ കമ്പനികളില്‍ 24 മാസത്തിനിടയില്‍ ഒരു കേസ് വീതം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.