‘സര്‍വീസ് ഓണ്‍ വീല്‍സു’മായി മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ

service-centre

ര്‍വീസ് ഓണ്‍ വീല്‍സ് സേവനവുമായി ആഢംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ. സഞ്ചരിക്കുന്ന സര്‍വീസ് സെന്ററാണ് ബെന്‍സ് ഇതിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. വില്‍പ്പനാനന്തര സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പരിപാടികളുമായി ജര്‍മന്‍ നിര്‍മാതാക്കള്‍ എത്തിയിരിക്കുന്നത്.

ഇരുനൂറില്‍ താഴെ ഉപഭോക്താക്കളുള്ള നഗരങ്ങളിലാണ് മൊബൈല്‍ സര്‍വീസ് സൗകര്യം കമ്പനി ലഭ്യമാക്കുന്നത്. മെഴ്‌സിഡസ് ബെന്‍സിനു നേരിട്ട് സാന്നിധ്യമില്ലാത്ത നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് വില്‍പ്പനാനന്തരസേവനം എത്തിച്ചുകൊടുക്കുന്നതിനാണ് ട്രക്കില്‍ ഒരുക്കിയ സര്‍വീസ് സെന്റര്‍ തയ്യാറെടുക്കുന്നത്. ഇനിമുതല്‍, കമ്പനിയുടെ മൊബൈല്‍ സര്‍വീസ് ട്രക്കുകള്‍ ഉപഭോക്താക്കളുടെ സ്ഥലത്തെത്തി സര്‍വീസും അറ്റകുറ്റപ്പണിയും ചെയ്തുകൊടുക്കും.

ഭാരത് ബെന്‍സ് 4023 എന്ന നാല്‍പ്പത് ടണ്‍ ട്രാക്ടര്‍ ട്രെയ്‌ലറിലാണ് സര്‍വീസ് ഓണ്‍ വീല്‍സ് ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള രണ്ട് ട്രക്കുകളുണ്ട്. ഇതിലൊന്ന് ഉത്തരേന്ത്യയിലും മറ്റൊന്ന് ദക്ഷിണേന്ത്യയിലും സേവനം നല്‍കും. ഓരോ സര്‍വീസ് ഓണ്‍ വീല്‍സിനും ഒന്നരകോടി രൂപയോളമാണ് വില.

സാധാരണ സര്‍വീസ് സെന്ററുകള്‍ക്ക് ഒപ്പം നില്‍ക്കുന്ന സൗകര്യങ്ങള്‍ തന്നെയാണ് സഞ്ചരിക്കുന്ന സര്‍വീസ് സെന്ററിലുമുള്ളത്. ആഢംബര കാര്‍ വിപണിയില്‍ ഇത്തരമൊരു സേവനം നല്‍കുന്ന ആദ്യ കമ്പനിയാണ് തങ്ങളുടേതെന്ന് മെഴ്‌സിഡീസ് ബെന്‍സ് അവകാശപ്പെടുന്നു.

Top