പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിന് ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കും

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ കോടതികളുടെ സുരക്ഷ മാനിച്ച് പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിന് ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളുടെ സേവനം ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

കള്ളനെ പിടിക്കാന്‍ പോയ പോലീസും കേസ് പരിഗണിച്ച മജിസ്ട്രേറ്റും ക്വാറന്റീനില്‍ പോകുന്ന സ്ഥിതി ഗൗരമായിത്തന്നെ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.അറസ്റ്റ് ചെയ്യുന്ന പ്രതികളെ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊലീസ് സ്റ്റോഷനുകളില്‍ എത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇത്തരം പ്രതികള്‍ക്കായി സബ് ഡിവിഷന്‍ തലത്തില്‍ ഡിറ്റന്‍ഷന്‍ കം പ്രൊഡക്ഷന്‍ സെന്റര്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അറസ്റ്റ് നടപടികളില്‍ ഏറ്റവും കുറച്ച് പൊലീസുകാരെ മാത്രമേ പങ്കെടുപ്പിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പ്രധാന തെരുവുകളില്‍ പൊലീസ് പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top