service issue-venkayya naidu againt cpim

ന്യൂഡല്‍ഹി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കള്ളപണക്കാരുടെ താല്പര്യം സംരക്ഷിക്കുന്നവരാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് വെങ്കയ്യ നായിഡു.

കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നിഷേധിച്ചിട്ടില്ല പ്രധാനമന്ത്രിക്ക് മറ്റ് തിരക്കുകളുണ്ട്. രാഷ്ട്രീയ ആയുധമായി അതിനെ ഉപയോഗിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദിയെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസിനോ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കോ അവകാശമില്ല, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ് നരേന്ദ്ര മോദിയെ ഏകാധിപതികളെന്ന് വിളിക്കുന്നത് അതാണ് അവരുടെ സംസ്‌കാരംമെന്ന് വെങ്കയ്യ പരിഹസിച്ചു.

സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും വെങ്കയ്യ നായിഡു അറിയിച്ചു.

നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രതിപക്ഷം ജനങ്ങളെ വിഢികളാക്കുകയാണ്. കമ്മ്യൂണിസവും ജനാധിപത്യവും ഒന്നിച്ചുപോകില്ല. കമ്മ്യൂണിസ്റ്റുകാര്‍ കള്ളപ്പണക്കാരെ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രി ആര്‍ക്കും അനുമതി ആര്‍ക്കും സന്ദര്‍ശനാനുമതി നിഷേധിക്കാറില്ല. എല്ലാവരുമായും കൂടിക്കാഴ്ച നടത്താറുണ്ടെന്നും വെങ്കയ്യ അവകാശപ്പെട്ടു.

Top