service issue-pinaray vijayan

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ പൂര്‍ണനിയന്ത്രണം വേണമെന്ന വാദം ജനാധിപത്യരീതിക്കെതിരാണ്. അത് അംഗീകരിക്കില്ല.

സഹകരണ മേഖലയുടെ പ്രവര്‍ത്തനം സുതാര്യമാണ്. ഇവിടെ കള്ളപ്പണമില്ല, ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാം. ആര്‍ബിഐക്കും എന്‍ഫോഴ്‌സ്‌മെന്റിനും പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ബാങ്കുകളെ സഹായിക്കാന്‍ സംസ്ഥാന ബാങ്കുകള്‍ തയാറാകണം. നിക്ഷേപങ്ങള്‍ പിന്‍വലിച്ചും പണം നല്‍കിയും സഹായിക്കണം. നബാര്‍ഡും സഹകരണമേഖലയ്ക്ക് ആവശ്യമായ സഹായം നല്‍കണം.

സര്‍ക്കാരും സഹായിക്കാന്‍ തയാറാണ്. സഹകരണ ബാങ്കുകളെ സംരക്ഷിക്കാന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Top