അക്ഷയ കേന്ദ്രങ്ങളിലെ സേവന നിരക്ക് കൂട്ടും

തിരുവനന്തപുരം: അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കും. ഇതുസംബന്ധിച്ചു പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റിനെ (സിഎംഡി) ചുമതലപ്പെടുത്തി.

നിലവിലെ നിരക്കുകള്‍ നിശ്ചയിച്ചത് 5 വര്‍ഷം മുന്‍പാണ്. ഇതില്‍ 50% വര്‍ധന വേണമെന്ന് അക്ഷയ ഡയറക്ടറേറ്റ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ പഠനം ആവശ്യമുണ്ടെന്ന കാരണത്തില്‍ ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി. സിഎംഡി റിപ്പോര്‍ട്ട് ഈ മാസം ലഭിച്ചേക്കും. തുടര്‍ന്ന് നിലവിലെ നിരക്കുകള്‍ വര്‍ധിപ്പിച്ചും നിരക്ക് നിശ്ചയിച്ചിട്ടില്ലാത്ത സേവനങ്ങളുടെ സര്‍വീസ് ചാര്‍ജ് ക്രമപ്പെടുത്തിയും ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും.

2018ലാണ് അക്ഷയ കേന്ദ്രങ്ങളിലെ സര്‍വീസ് ചാര്‍ജ് ഇതിനു മുന്‍പ് വര്‍ധിപ്പിച്ചത്. 2 വര്‍ഷത്തിനു ശേഷം നിരക്ക് പുതുക്കുമെന്നു സര്‍ക്കാര്‍ അന്നു പറഞ്ഞിരുന്നെങ്കിലും പുതുക്കിയിരുന്നില്ല.

Top