നിശ്ചിത പരിധിക്കുമുകളിലുള്ള പണമിടപാടുകള്‍ക്ക് ജനുവരി 1 മുതല്‍ സര്‍വീസ് ചാര്‍ജ്

Banking

പോസ്റ്റ് ഓഫീസ് പേയ്മന്റ് ബാങ്കും പണമിടപാടുകള്‍ക്ക് പ്രത്യേക നിരക്ക് ഈടാക്കുന്നു. നിശ്ചിത പരിധിക്കുമുകളില്‍ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും ജനുവരി ഒന്നുമുതല്‍ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടിവരും.

ബേസിക് സേവിങ്‌സ് അക്കൗണ്ടില്‍ മാസം നാല് തവണവരെ പണം പിന്‍വലിക്കുന്നതിന് നിരക്കുകളുണ്ടാകില്ല. അതില്‍കൂടുതലുള്ള ഒരോ പിന്‍വലിക്കലിനും മിനിമം 25 രൂപ നല്‍കേണ്ടിവരും.

സേവിങ്‌സ്, കറന്റ് അക്കൗണ്ടുകളുള്ളവര്‍ക്ക് പ്രതിമാസം സൗജന്യമായി പിന്‍വലിക്കാവുന്ന പരിധി 25,000 രൂപയാണ്. അതിനുമുകളില്‍വരുന്ന തുകയ്ക്ക് ചുരുങ്ങിയത് 25 രൂപ സേവന നിരക്ക് നല്‍കണം. ഈ അക്കൗണ്ടുകളില്‍ 10,000 രൂപവരെ പ്രതിമാസം സൗജന്യമായി പണം നിക്ഷേപിക്കാം. അതിനുമുകളില്‍ നിക്ഷേപിച്ചാല്‍ ചുരുങ്ങിയത് 25 രൂപയാണ് ഈടാക്കുക.

പ്രതിമാസ സൗജന്യം കഴിഞ്ഞാല്‍ ഇടപാടുകള്‍ക്ക് ചുരുങ്ങിയത് 25 രൂപയോ മൊത്തം മൂല്യത്തിന്റെ 0.50ശതമാനമോ ആണ് നല്‍കേണ്ടിവരിക. ബേസിക് സേവിങ്‌സ് അക്കൗണ്ടിൽ പണം നിക്ഷേപിക്കുമ്പോള്‍ നിരക്കൊന്നും ഈടാക്കുകയില്ല. സര്‍വീസ് ചാര്‍ജിന് ജിഎസ്ടിയും ബാധകമാണ്.

 

Top