service charge for mobile wallet

മുംബൈ: കറന്‍സി രഹിത പണമിടപാട് നടത്താനുള്ള മൊബൈല്‍ വാലറ്റുകള്‍ക്ക് വീണ്ടും സര്‍വ്വീസ് ചാര്‍ജ്. എസ് ബി ഐ ബഡ്ഡിക്ക് ഒന്നാം തീയതി
മുതല്‍ സര്‍വ്വീസ് ചാര്‍ജ് ബാധകമാക്കി. ഒരു ശതമാനം സര്‍വ്വീസ് ചാര്‍ജാണ് ഇടപാടുകാര്‍ നല്‍കേണ്ടത്. നേരത്തെ ഇത് മൂന്നു ശതമാനമായിരുന്നു.

ബഡ്ഡിയില്‍ നിന്ന് അക്കൗണ്ടിലേക്ക് പണം മാറ്റുമ്പോള്‍ മാത്രമാണ് സര്‍വ്വീസ് ചാര്‍ജ് ബാധകം. നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഡിസംബര്‍ 31 വരെ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നത് നിര്‍ത്തിവച്ചിരുന്നു.

പുതിയ ഉത്തരവ് നീട്ടിനല്‍കാത്തതിനെത്തുടര്‍ന്നാണ് സര്‍വ്വീസ് ചാര്‍ജ് വീണ്ടും ഈടാക്കാന്‍ ബാങ്ക് തീരുമാനിച്ചത്.

Top