service bank-moratorium

തിരുവനന്തപുരം: സഹകരണ ബാങ്കിലെ വായ്പകള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. മാര്‍ച്ച് 31 വരെയാണ് മൊറട്ടോറിയം. ഇതേ തുടര്‍ന്ന് മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ ബാങ്ക് വായ്പമേല്‍ ജപ്തി നടപടികള്‍ ഉണ്ടായിരിക്കില്ല.

ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. ഇന്ന് തന്നെ ഇത് സംബന്ധിച്ച് വിഞ്ജാപനം ഉണ്ടായേക്കും.

അതേസമയം നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ശമ്പളം വിതരണം പ്രതിസന്ധിയിലെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം ചര്‍ച്ച ചെയ്യാന്‍ ധനകാര്യ സെക്രട്ടറി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

ബാങ്കുകളില്‍ വേണ്ടത്ര കരുതല്‍ ധനമില്ലാത്തതാണ് പ്രതിസന്ധി രൂഷമാക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ മാത്രം 3200 കോടി രൂപ വേണമെന്ന് മന്ത്രി വ്യക്തമാക്കി. 25000 രൂപയെങ്കിലും പിന്‍വലിക്കാന്‍ ജീവനക്കാര്‍ക്ക് അനുമതി നല്‍കാന്‍ ബാങ്കുകളും ട്രഷറികളും ബാധ്യസ്ഥാരാണെന്നും ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക് പറഞ്ഞു.

Top