service-bank-issue-supreme-court

ന്യൂഡല്‍ഹി: സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് പുതിയ നോട്ടുകള്‍ മറ്റ് പൊതുമേഖല ബാങ്കുകള്‍ക്ക് നല്‍കുന്നത് പോലെ തന്നെ നല്‍കണമെന്ന് സുപ്രീം കോടതി.

പുതിയ നോട്ടുകള്‍ ലഭ്യമാകുന്ന മുറക്ക് മറ്റ് ബാങ്കുകള്‍ക്ക് വിതരണം ചെയ്യുന്ന അതേ അനുപാതത്തില്‍ തന്നെ സഹകരണ ബാങ്കുകള്‍ക്കും എത്തിക്കണം.

നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ സമര്‍പ്പിക്കപ്പെട്ട കേസുകള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പതിനഞ്ചംഗ ഭരണാഘടനാ ബെഞ്ചിന് വിട്ടു.

കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം ഭരണഘടനാ ലംഘനമാണോ എന്ന് പരിശോധിക്കാനാണ് ഹര്‍ജികളെല്ലാം ഭരണഘടനാ ബെഞ്ചിന് വിടാന്‍ കോടതി ഉത്തരവിട്ടത്.

സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ഇപ്പോള്‍ ഉത്തരവിറക്കില്ലെന്ന് പറഞ്ഞ കോടതി അത് കേന്ദ്രസര്‍ക്കാറിന്റെ നയപരമായ നീക്കങ്ങള്‍ക്ക് അത് തടസമാകുമെന്ന് ചൂണ്ടിക്കാട്ടി.

അവശ്യ സേവനങ്ങള്‍ക്ക് പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിക്കുന്ന വിഷയത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

നോട്ടു നിരോധനത്തിനെതിരെയും സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ചതുമായ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

Top