service bank-income tax raid

കോഴിക്കോട്: സംസ്ഥാനത്തെ സഹകരണബാങ്കുകളില്‍ ആദായനികുതി വകുപ്പ് പരിശോധന ആരംഭിച്ചു. നോട്ട് അസാധുവാക്കലിന് ശേഷം സഹകരണ ബാങ്കുകളില്‍ നിന്ന് വന്‍തോതില്‍ പണമൊഴുകിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന.

സഹകരണ ബാങ്കുകളിലെ പ്രതിസന്ധിയ്ക്കിടെയാണ് ദേശസാല്‍കൃത ബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപം നടന്നിട്ടുള്ളത്. നവംബര്‍ രണ്ടാം വാരത്തില്‍ കോടിക്കണക്കിന് രൂപയാണ് ദേശസാല്‍കൃത ബാങ്കുകളില്‍ സഹകരണസംഘങ്ങള്‍ നിക്ഷേപിച്ചത്.

ഒരു കോടി രൂപ മുതല്‍ 12 കോടി രൂപ വരെ ദേശസാല്‍കൃത ബാങ്കുകളില്‍ നിക്ഷേപിച്ച സഹകരണസംഘങ്ങളുണ്ട്.

കോഴിക്കോട് ഒരു സഹകരണബാങ്ക് 12 കോടി രൂപയാണ് ബാങ്കില്‍ നിക്ഷേപിച്ചത്. മലപ്പുറത്ത് എട്ട് കോടിയും അഞ്ച് കോടിയും വച്ച് ബാങ്കുകളില്‍ നിക്ഷേപിച്ച സഹകരണസംഘങ്ങളുണ്ട്.

കാസര്‍കോടും തൃശ്ശൂരും എല്ലാം സഹകരണബാങ്കുകള്‍ സമാനമായ രീതിയില്‍ പണം നിക്ഷേപിച്ചിട്ടുണ്ട്.

Top