സെര്‍വര്‍ തകരാര്‍; പ്രവര്‍ത്തനരഹിതമായി ഫേസ്ബുക്ക്, ഒപ്പം ഇന്‍സ്റ്റഗ്രമും വാട്‌സ് ആപ്പും

പ്രവര്‍ത്തനരഹിതമായി ഫേസ്ബുക്ക്. ലോകത്താകമാനമായി ഫേസ്ബുക്കിന്റെ ഡെസ്‌ക്ടോപ്പ് സൈറ്റാണ് പ്രവര്‍ത്തനരഹിതമായത്. ഫേസ്ബുക്കിനൊപ്പം വാട്‌സപ്പ്, ഇന്‍സ്റ്റഗ്രാം സേവനങ്ങളും തകരാറിലായിട്ടുണ്ട്. സര്‍വര്‍ തകരാറാണെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഫേസ്ബുക്ക് ആപ്പുകളില്‍ തകരാറുകള്‍ ഒന്നും കാണിക്കുന്നില്ല. വാട്‌സപ്പ്, ഇന്‍സ്റ്റഗ്രാം പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെട്ടുവെങ്കിലും ഫേസ്ബുക്ക് ഇതുപവരെ പ്രവര്‍ത്തനക്ഷമമായിട്ടില്ല. ഇതുവഴി കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്‌

Top