വീട്ടുജോലിക്കാരിയെ ആറംഗ സംഘം ബലാത്സംഗം ചെയ്തു; ക്വട്ടേഷന്‍ നല്‍കിയത് ഗൃഹനാഥ

ഭുവനേശ്വര്‍: വീട്ടുജോലിക്കാരിക്കെതിരെ ക്വട്ടേഷന്‍ നല്‍കി ഗൃഹനാഥ. ആറംഗ സംഘം വീട്ടുജോലിക്കാരിയായ സ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്തു. സംഭവത്തിന് പിന്നില്‍ കുടുംബനാഥയുടെ സംശയ രോഗമെന്ന് പൊലീസ്.

ഭര്‍ത്താവും വീട്ടുജോലിക്കാരിയും തമ്മില്‍ അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തിലാണ് ഗൃഹനാഥ ആറംഗ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത്. തട്ടിക്കൊണ്ട് പോയ സംഘം ജോലിക്കാരിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.

ഒഡീഷയിലെ മകളുടെ വീട്ടില്‍ നിന്നാണ് ജോലിക്കാരിയെയും മകളുടെ ഭര്‍ത്താവിനെയും ആറംഗ സംഘം തട്ടിക്കൊണ്ട് പോയത്. ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയും അടുത്തുള്ള വിജനമായ പ്രദേശത്ത് എത്തിച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.

ക്വട്ടേഷന്‍ നല്‍കിയ വീട്ടമ്മ സംഭവത്തിനെല്ലാം സാക്ഷിയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഭര്‍ത്താവിന്റെ അനിയനേയും സുഹൃത്തുക്കളെയും കൂട്ടിയാണ് ഗൃഹനാഥ സ്ഥലത്തെത്തിയത്. ജോലിക്കാരിയെയും മരുമകനെയും തട്ടിക്കൊണ്ട് പോയപ്പോള്‍ മകളെ സംഘം വെറുതെ വിട്ടിരുന്നു. മകളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് സ്ത്രീയെയും മരുമകനെയും അവശനിലയില്‍ കണ്ടത്തി. സംഭവത്തില്‍ ആറുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

Top