ഇന്ത്യയിൽ വാക്സിൻ ഉപയോഗത്തിന് അനുമതി തേടി സീറം

ൽഹി : ഇന്ത്യയില്‍ കോവിഡ് വാക്സീന് ഉപയോഗത്തിന് അനുമതി തേടി സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. അടിയന്തര ഉപയോഗത്തിന് കേന്ദ്രാനുമതി ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. അനുമതി ലഭിച്ചാല്‍ രണ്ടാഴ്ചയ്ക്കകം ഉപയോഗിച്ചുതുടങ്ങാമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത്.

ഓക്സഫഡ‍് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച വാക്സീന്‍ ആണ് സീറം ഉല്‍പാദിപ്പിക്കുന്നത്. നാലുകോടി ഡോസ് കോവിഷീല്‍ഡ് വാക്സീന്‍ തയാറെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ. അറിയിച്ചിട്ടുണ്ട്.

Top