ഇന്ത്യയില്‍ വാക്‌സിന്‍ പരീക്ഷണം പുനഃരാരംഭിക്കാന്‍ തയ്യാറെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുനഃരാരംഭിക്കാന്‍ തയാറാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ)യുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ പരീക്ഷണം ആരംഭിക്കുമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

അസ്ട്രസെനേക്കയും ഓക്‌സ്ഫഡ് സര്‍വകലാശാലയും സംയുക്തമായി വികസിപ്പിച്ച വാക്‌സിന്റെ പരീക്ഷണമാണ് ഇന്ത്യയില്‍ പുനഃരാംരഭിക്കുക. ബ്രിട്ടനില്‍ നിര്‍ത്തിവച്ച കോവിഡ് വാക്‌സിന്‍ പരീക്ഷണം കഴിഞ്ഞ ദിവസം പുനഃരാരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇക്കാര്യം അറിയിച്ചത്.

Top