സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ ഈടാക്കുന്നത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വില

ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് വാക്സിന്‍ നല്‍കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വിലയെന്ന് റിപ്പോര്‍ട്ട്. യു.എസ്, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഈടാക്കുന്നതിനേക്കാള്‍ ഉയര്‍ന്ന വിലയ്ക്കാണ് സ്വകാര്യ ആശുപത്രികള്‍ക്കും സര്‍ക്കാരുകള്‍ക്കും നല്‍കാന്‍ തീരുമാനിച്ചത്.

സംസ്ഥാനങ്ങള്‍ക്ക് 400 ഉം സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാണ് വാക്സിന്‍ നല്‍കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിച്ചത്. ഇത് യു.എസ്, യൂറോപ്യന്‍ യൂണിയന്‍, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ നേരിട്ട് അസ്ട്രസെനെക്കയില്‍ നിന്ന് വാങ്ങുന്ന വിലയേക്കാള്‍ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. ഒരു ഡോസ് വാക്സിനായി 2.15 മുതല്‍ 3.5 ഡോളറാണ് യൂറോപ്യന്‍ യൂണിയന്‍ മുടക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 180 മുതല്‍ 270 രൂപ വരും. യു. കെ കൊവിഷീല്‍ഡിന്റെ ഒരു ഡോസിനായി മുടക്കുന്നത് മൂന്ന് ഡോളറാണ്. സെറം ഇന്‍സ്റ്റ്യൂട്ട് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത് 6 ഡോളറിനും സ്വകാര്യ ആശുപത്രികള്‍ക്ക് 8 ഡോളറിനും തുല്യമാണ്. ബംഗ്ലദേശ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇതിലും കുറഞ്ഞ നിരക്കിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

Top