സിറം ഇന്‍സ്റ്റിറ്റിയൂട്ടിന് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ പ്രാഥമിക അനുമതി നല്‍കി

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് v ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന് ഡി.ജി.സി.എ.(ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ)യുടെ പ്രാഥമിക അനുമതി. റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ വാക്‌സിനാണ് സ്പുട്‌നിക് v. ഇന്ത്യയില്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ട് അനുമതി നല്‍കണമെന്ന് അപേക്ഷിച്ചിരുന്നു.

പരീക്ഷണങ്ങള്‍ക്കും വിശകലനത്തിനും ശേഷം പുണെയിലെ പ്ലാന്റിലാകും സ്പുട്‌നിക് v ഉത്പാദിപ്പിക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവയെ അപേക്ഷിച്ച് സ്പുട്‌നിക്കിന് ഉയര്‍ന്ന ഫലപ്രാപ്തിയാണുള്ളത്.

 

Top