സിറോ; പുതിയ വെര്‍ട്ടിക്കിള്‍ ടിവിയുമായി സാംസങ് രംഗത്ത്

പുതിയ വെര്‍ട്ടിക്കിള്‍ ടിവിയുമായി സാംസങ്ങ് രംഗത്ത്. സിറോ (sero) എന്ന് പേരിട്ടിരിക്കുന്ന ടിവിക്ക് 113500 രൂപയാണ് വില വരിക. ഈ ടിവി ആവശ്യാനുസരണം വെര്‍ട്ടിക്കിള്‍ രീതിയില്‍ തിരിച്ചും ഉപയോഗിക്കാം.

ഇന്‍സ്റ്റഗ്രാം, സ്‌നാപ് ചാറ്റ് പോലുള്ള ആപ്പുകള്‍ ഇപ്പോള്‍ വെര്‍ട്ടിക്കിള്‍ വീഡിയോയ്ക്ക് നല്‍കുന്ന പ്രധാന്യം മനസിലാക്കിയാണ് സാംസങ്ങിന്റെ പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ തന്നെ ടിവിയില്‍ വലിയ ഡിസൈനിംഗ് പരീക്ഷണങ്ങള്‍ നടത്തിയ കമ്പനിയാണ് സാംസങ്ങ്. അതില്‍ ഒന്നാണ് 2017 ല്‍ പുറത്തിറക്കിയ വുഡ് ഫ്രെയിം ടിവി.

വിപണിയിലെ പുതിയ സാധ്യതയ്ക്ക് വഴി തെളിയ്ക്കുന്നുണ്ടെങ്കിലും ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഉല്‍പ്പന്നമാണ് വെര്‍ട്ടിക്കിള്‍ ടിവി. അതേ സമയം ഈ ടിവി കൊറിയയ്ക്ക് പുറത്ത് എപ്പോള്‍ വിപണിയില്‍ എത്തുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ സാംസങ്ങ് വെളിപ്പെടുത്തിയിട്ടില്ല.

Top