സംസ്ഥാനത്ത് സെറോ സര്‍വേ നടത്തും; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: കൊവിഡ് ബാധ, വാക്‌സിന്‍ എന്നിവ വഴി രോഗപ്രതിരോധ ശേഷി കൈവരിച്ചതിന്റെ തോത് കണ്ടെത്താന്‍ കേരളത്തില്‍ സെറോ
സര്‍വ്വേ നടത്തും. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഇതാദ്യമായാണ് കേരളം സെറോ സര്‍വേ സ്വന്തം നിലയ്ക്ക് നടത്തുന്നത്. ഐസിഎംആര്‍ നടത്തിയ സെറോ സര്‍വേയില്‍ 42.7% ആണ് കേരളത്തിലെ പ്രതിരോധ ശേഷി നിരക്ക്.

തീരദേശം, നഗരങ്ങള്‍, ഗ്രാമങ്ങള്‍, ചേരികള്‍ എന്നിവിടങ്ങള്‍ തരംതിരിച്ച് പഠനം നടത്തും. അഞ്ച് വയസിനു മുകളില്‍ ഉള്ള കുട്ടികളിലും പഠനം നടത്താനാണ് തീരുമാനം. 18ന് മുകളില്‍ പ്രായം ഉള്ളവര്‍, 18ന് മുകളില്‍ ഉള്ള ആദിവാസി വിഭാഗം, തീരദേശ വിഭാഗം, കോര്‍പറേഷന്‍ പരിധികളില്‍ ഉള്ളവര്‍, 5 – 17 വയസ് പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരിലാണ് പഠനം നടത്തുക.

Top