വിംബിള്‍ഡണ്‍; അമേരിക്കയുടെ സെറീനയും, ജര്‍മ്മനിയുടെ കെര്‍ബറും സെമിയില്‍

ലണ്ടന്‍: അമേരിക്കന്‍ സൂപ്പര്‍താരം സെറീന വില്യംസ് വിംബിള്‍ഡണ്‍ സെമിയില്‍. ഇറ്റാലിയന്‍ താരം കമില ജോര്‍ജിയെ പരാജയപ്പെടുത്തിയാണ് സെറീന സെമിയില്‍ കടന്നത്.

ആദ്യ സെറ്റ് പരാജയപ്പെട്ട ശേഷമായിരുന്നു സെറീനയുടെ തിരിച്ചുവരവ്. സ്‌കോര്‍: 6-3, 6-3, 6-4.

വ്യാഴാഴ്ച സെമിയില്‍ സെറീന ജര്‍മ്മനിയുടെ ജുലിയ ജോര്‍ജസിനെ നേരിടും.

അതേസമയം, ജര്‍മ്മനിയുടെ ആംഗലിക് കെര്‍ബറും അവസാന നാലില്‍ കടന്നു. പതിനൊന്നാം സീഡ് കെര്‍ബര്‍ റഷ്യയുടെ ഡാരിയ കസത്കിനയെയാണ് പരാജയപ്പെടുത്തിയത്.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കെര്‍ബറുടെ വിജയം. സ്‌കോര്‍: 6-3, 7-5.

Top