പരമ്പര തൂത്തുവാരി ഇന്ത്യ ; ക്രിക്കറ്റ് ടെസ്റ്റില്‍ ഇത്‌ ചരിത്ര ജയം

കാന്‍ഡി: ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര ജയം.

അങ്ങനെ വിദേശത്തും നാട്ടിലും പരമ്പര തൂത്തുവാരുന്ന ആദ്യ നായകനെന്ന നേട്ടം കൊഹ്‌ലി സ്വന്മാക്കി.

രണ്ട് ദിവസത്തെ കളി ബാക്കി നില്‍ക്കെ ഇന്നിങ്‌സിനും 171 റണ്‍സിനുമാണ് ലങ്കയെ ഇന്ത്യ അനായാസമായി പരാജയപ്പെടുത്തിയത്.

ആര്‍ അശ്വിന്‍ നാല് വിക്കറ്റ് നേടിയ ഫേളോഓണ്‍ വഴങ്ങിയ ലങ്കയുടെ രണ്ടാം ഇന്നിങ്‌സ് 181 റണ്‍സിന് അവസാനിച്ചു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി ആരംഭിച്ച ലങ്കയുടെ അടുത്ത വിക്കറ്റ് രവിചന്ദ്ര അശ്വിന്‍ നേടി.

16 റണ്‍സെടുത്ത ദിമുത് കരുണരത്‌നയുടെ വിക്കറ്റ് അശ്വിന്‍ രഹാനയുടെ കൈകളില്‍ ഭദ്രമായി ഏല്‍പ്പിച്ചു. പിന്നാലെ വന്ന മലിന്ദ പുഷ്പകുമാരെ(1) കുശാല്‍ മെന്‍ഡിസ്(12) എന്നിവരെ ഷമി മടക്കി.

പരിശീലകനായി തിരികെയെത്തിയ രവിശാസ്ത്രിക്കിത് ഇത് മികച്ച നേട്ടം തന്നെയാണ്.

ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 487 റണ്‍സ് നേടി. ശിഖര്‍ ധവാന്റെയും (119)ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെയും (86 പന്തില്‍ 108) സെഞ്ച്വറികളാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ഹൈലൈറ്റ്.

Top