ഇന്റര്‍ മിലാനിലെ മൂന്ന് താരങ്ങള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

മിലാൻ : സീരി എ ക്ലബ്ബ് ഇന്റര്‍ മിലാനിലെ മൂന്ന് താരങ്ങള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ക്ലബ്ബില്‍ കോവിഡ് സ്ഥിരീകരിച്ച താരങ്ങളുടെ എണ്ണം അഞ്ചായി. മിഡ്ഫീല്‍ഡര്‍മാരായ രദ്ജ നയ്ന്‍ഗ്ഗോളന്‍,റോബര്‍ട്ടോ ഗഗ്ലിയാര്‍ദിനി, റിസര്‍വ് ഗോള്‍ കീപ്പര്‍ ലോനട്ട് റാഡു എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.

സീരി എ നിയമപ്രകാരം കോവിഡ് പോസിറ്റീവാകുന്ന താരങ്ങള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. നേരത്തെ ഡിഫന്‍ഡര്‍മാരായ മിലാന്‍ സ്‌ക്രിനിയര്‍, അലസ്സാന്‍ഡ്രോ ബാസ്റ്റോണി എന്നിവര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഈ ആഴ്ച ഇന്ററില്‍ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.

Top