അവള്‍ ചിരിപ്പിച്ചത് മനസ്സില്‍ കരഞ്ഞുകൊണ്ട്, ഉപ്പും മുളക് നായികയുടെ വെളിപ്പെടുത്തല്‍

WhatsApp Image 2018-07-07 at 11.57.07 PM

കൊച്ചി: മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള സീരിയല്‍ ഫ്‌ളവേഴ്‌സ് ടി.വിയിലെ ‘ഉപ്പും മുളകും’ നായിക നിഷാ സരംഗിനെ ഒഴിവാക്കി.

സംവിധായകന്റെ ഭാഗത്ത് നിന്നും തെറ്റായ പ്രവര്‍ത്തി ഉണ്ടായതായി നായിക നിഷ ആഞ്ഞടിച്ചു. സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ വലിയ ചതി ചെയ്‌തെന്ന് നിഷ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മോശമായിട്ട് പലതവണ തന്നോട് പെരുമാറി, പിച്ചാനും തോണ്ടാന്നും വന്നു, എടീ പോടീ എന്നു പറഞ്ഞു. വാട്‌സ് ആപ്പില്‍ മോശം മെസേജ് അയച്ചു.

ഒരു പാട് തവണ എന്നെ ഷൂട്ടിങ്ങ് സെറ്റിലും ഉപദ്രവിച്ചു. ശ്രീകണ്ഠന്‍ നായര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും സംവിധായകന്‍ എന്നെ ഉപദ്രവിച്ചു.

തനിക്കെതിരെ മോശം വാര്‍ത്ത ഇടുവിച്ചുവെന്നും ലിവിങ് ടുഗദര്‍ എന്നു പറഞ്ഞ് അധിക്ഷേപിച്ചു. ഒരു പാട് ക്ഷമിച്ചാണ് ഞാന്‍ സീരിയലില്‍ തുടര്‍ന്നത്.

മകളുടെ വിവാഹം കഴിയുന്നതുവരെ ഞാന്‍ പിടിച്ചു നിന്നു.

വൃത്തികെട്ട ഒരു പുരുഷന്‍ സ്ത്രീയോട് കാട്ടുന്ന പക അയാള്‍ തുടര്‍ന്നു വന്നു.

അമേരിക്കയില്‍ ഒരു അവാര്‍ഡ് കിട്ടിയപ്പോള്‍ അതിന് പോയതിനാണ് എന്നെ ഇപ്പോള്‍ പുറത്താക്കിയിരിക്കുന്നത്.

എം.ഡി അനുമതി നല്‍കിയ ലീവ് ആണ് ഇപ്പാള്‍ സംവിധായകന്‍ പീഡനമാക്കി മാറ്റിയിരിക്കുന്നത്. സംവിധായകന് വഴങ്ങാത്തതിനാണ് തന്നെ നിരന്തരം പീഡിപ്പിച്ച് ഇപ്പോള്‍ പുറത്താക്കിയിരിക്കുന്നതെന്നും നിഷ പറഞ്ഞു.

നിഷയുടെ വെളിപ്പെടുത്തലോടെ ഫ്‌ളവേഴ്‌സ് ടി.വി അധികൃതര്‍ ആണ് കുടുങ്ങിയിരിക്കുന്നത്.

നിഷ പരാതിയില്‍ ഉറച്ച് നിന്നാല്‍ സംവിധായകന്‍ മാത്രമല്ല പീഡനം അറിഞ്ഞിട്ടും നടപടി എടുക്കാത്തതിന് ചാനല്‍ അധികൃതര്‍ അടക്കം പ്രതിയായേക്കും.

വീഡിയോ കടപ്പാട് : റിപ്പോർട്ടർ ചാനൽRelated posts

Back to top