സീരിയൽ താരം ആത്മഹത്യ ചെയ്ത നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഹൈദരാബാദ്: തെലുങ്കു സീരിയല്‍ താരത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തെലുങ്കു സീരിയല്‍ താരം നാഗ ജാന്‍സി (21) ആണ് ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലെ വസതിയിൽ ആത്മഹത്യ ചെയ്തത്. മരണകാരണമെന്തെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.

മൃതദേഹത്തിനരികില്‍ നിന്നും ആത്മഹത്യക്കുറിപ്പും മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. താരത്തിന്റെ മരണത്തിൽ ദുരൂഹത അനുഭവപ്പെട്ടതിനാൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രണയപരാജയമായാണ് ജാന്‍സിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുള്ള വിവരങ്ങളും അഭ്യൂഹങ്ങമുണ്ട്. അടുത്ത ബന്ധുവായ ഒരു യുവാവുമായി നടി പ്രണയത്തിലായിരുന്നുവെന്നും ആ ബന്ധത്തിനോട് കുടുംബാംഗങ്ങള്‍ക്ക് എതിർപ്പായിരുന്നുവെന്നുമാണ് ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

താരത്തെ അന്വേഷിച്ച് ഫ്‌ളാറ്റിലെത്തിയ സഹോദരന്‍ ഏറെ വിളിച്ചിട്ടും ജാന്‍സി പ്രതികരിക്കാത്തതിനെ തുടര്‍ന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാതില്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

മാ ടിവിയിലെ പവിത്രബന്ധന്‍ ഉള്‍പ്പടെ നിരവധി പരമ്പരകളിലും ചില സിനിമകളിലും ജാന്‍സി വേഷമിട്ടിട്ടുണ്ട്.

Top